കാർഗിൽ വിജയ് ദിവസ് ആചരിച്ചു.
ജയ് ജവാൻ യുദ്ധ സ്മാരകത്തിൽ 27 - മത് കാർഗിൽ വിജയ് ദിവസ് ആചരിച്ചു.
ഉള്ളിശേരി: 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഭാരതത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്കുള്ള സ്മരണാഞ്ജലിയായി പുത്തഞ്ചേരി ജയ് ജവാന്‍ യുദ്ധസ്മാരകത്തില്‍ കാര്‍ഗില്‍ വിജയ ദിവസ് സമുചിതമായി ആചരിച്ചു.യുദ്ധ സ്മാരകത്തില്‍ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങിനും,ദേശീയഗാനത്തിന് ശേഷം എല്ലാവരും യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് വേണ്ടി ഒരു മിനിട്ട് മൗനം ആചരിച്ചു.
കാര്‍ഗില്‍ യുദ്ധത്തില്‍ സ്വന്തം കാല്‍ നഷ്ടപ്പെട്ട ധീര സൈനികന്‍ നായ്ക്ക് അശോകന്‍ വി.എം(റിട്ട.) പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പരംവീര്‍ ട്രെയിനിങ് അക്കാദമി സ്‌കൂള്‍ ഓഫ് ഡിഫന്‍സിലെ കുട്ടികളുമായി കാര്‍ഗില്‍ യുദ്ധ അനുഭവങ്ങള്‍ പങ്കുവെച്ചു. രജീഷ് പുത്തഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ വത്സന്‍ എടക്കാത്തില്‍ അധ്യക്ഷത വഹിച്ചു.ശ്രീധരന്‍ ചാലൂര്, ഗംഗാധരന്‍ വി.കെ,മോഹനന്‍ കോട്ടേമ്മല്‍,ഉണ്ണി കൊട്ടാരത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.മണി ചാലില്‍ നന്ദിയും പറഞ്ഞു.

