headerlogo
local

ഡോ. പി.സുരേഷിന് ആദരവായി മറതി സ്മൃതിമരം നൽകി സ്മാർട്ട് പാലോറ

2026 വർഷത്തെ കാഫ് ദുബായ് പുരസ്കാരം ലഭിച്ച ഡോ. സുരേഷിനെ പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ സ്മാർട്ടിന്റെ നേതൃത്വത്തിൽ ആദരിച്ചു

 ഡോ. പി.സുരേഷിന്  ആദരവായി മറതി സ്മൃതിമരം നൽകി സ്മാർട്ട്  പാലോറ
avatar image

NDR news

27 Jul 2026 11:05 AM

​ഉള്ളിയേരി: ഉള്ളിയേരിയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അദൃശ്യമായ ഏടുകളെ തന്റെ സർഗ്ഗാത്മകമായ കയ്യൊപ്പിലൂടെ അടയാളപ്പെടുത്തിയ 'മറതി' എന്ന നോവലിന് 2026 വർഷത്തെ കാഫ് ദുബായ് പുരസ്കാരം ലഭിച്ച ഡോ. സുരേഷിനെ പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ സ്മാർട്ടിന്റെ നേതൃത്വത്തിൽ ആദരിച്ചു.

​      ഡോ. സുരേഷിന്റെ വസതിയിലെത്തിയാണ് അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന സംഘം അദ്ദേഹത്തിന് സ്‌നേഹ വൃക്ഷം നൽകി ആദരവറിയിച്ചത്. ആദരവിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഗൃഹാങ്കണത്തിൽ 'മറതി സ്മൃതിമരം' നടുകയുണ്ടായി.

​       ചടങ്ങിൽ അധ്യാപകരായ പി. സതീഷ് കുമാർ, ഫസലുനിസ, ഇ.എം. ധനേഷ്, വിദ്യാർത്ഥികളായ ധ്യാൻ പ്രയാഗ്, അഭിരാമി, സായന്തന, അവന്തിക എന്നിവർ പങ്കെടുത്തു. നാടിന്റെ ചരിത്രത്തെയും പോരാട്ടങ്ങളെയും സാഹിത്യ ലോകത്തേക്ക് ഉയർത്തിക്കൊണ്ടുവന്ന ഡോ. പി. സുരേഷിന്റെ സംഭാവനകളെ ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു.

NDR news
27 Jul 2026 11:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents