സാലിയൻസ് കോളേജിന്റെ 2025–26 അധ്യയന വർഷത്തെ കോൺവൊക്കേഷൻ ചടങ്ങ് പേരാമ്പ്രയിൽ സംഘടിപ്പിച്ചു.
സി.ടി.ഡി.എസ് ചെയർമാൻ സുധീർ ബാബു ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര: സാലിയൻസ് കോളേജിന്റെ 2025–26 അധ്യയന വർഷത്തെ കോൺവൊക്കേഷൻ ചടങ്ങ് പേരാമ്പ്ര റീജിനൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. സി.ടി.ഡി.എസ് ചെയർമാൻ സുധീർ ബാബു ഉദ്ഘാടനം ചെയ്തു. അക്കാദമിക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് ദാന ചടങ്ങ് , നാടിന്റെ സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
സാലിയൻസ് കോളേജ് മാനേജിങ് ഡയറക്ടർ റിയാസ് സ്വാഗതം പറഞ്ഞു. സി.ടി.ഡി.എസ് സി.ഇ.ഒ ലിജി ചടങ്ങിന് മുഖ്യസന്ദേശം നൽകി. ചടങ്ങിൽ ബൈജു ആയിടത്തിൽ, റഷീദ്, റിൻഷ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എം.ടി.ടി.സി , ഡി.എം.എൽ.ടി , ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ വിവിധ പ്രൊഫഷണൽ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. തുടർന്ന് നടന്ന കൂട്ടായ്മയിൽ വിദ്യാർത്ഥികൾ കോളേജിലെ തങ്ങളുടെ അവിസ്മരണീയമായ പഠനാനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു.
അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.കോളേജിന്റെ പ്രവർത്തനങ്ങളെയും വിദ്യാർത്ഥികളുടെ ഭാവി ലക്ഷ്യങ്ങളെയും കുറിച്ച് വിശദമാക്കിയ ചടങ്ങിന് ഹിബ നന്ദി രേഖപ്പെടുത്തി.

