headerlogo
local

ഏകരൂലിൽ സ്കൂട്ടർ ലോറിയുമായി ഇടിച്ച് യുവാവ് മരിച്ചു.

സ്കൂട്ടർ യാത്രക്കാരനായ കക്കയം കോഴിക്കുന്നേൽ വിഷ്ണു (28) ആണ് അപകടത്തിൽ മരിച്ചത്

 ഏകരൂലിൽ സ്കൂട്ടർ ലോറിയുമായി ഇടിച്ച് യുവാവ് മരിച്ചു.
avatar image

NDR news

28 Jul 2026 10:09 PM

എകരൂല്‍: കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയില്‍ ഉണ്ണികുളം എസ്റ്റേറ്റ് മുക്കില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. കക്കയം കോഴിക്കുന്നേല്‍ വിഷ്ണു (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

       താമരശ്ശേരി ഭാഗത്തുനിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന വിഷ്ണു സഞ്ചരിച്ച സ്‌കൂട്ടറില്‍ എകരൂല്‍ ഭാഗത്ത് നിന്ന് തെറ്റായ ദിശയിലെത്തിയ ലോറി ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിഷ്ണു സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.

NDR news
28 Jul 2026 10:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents