പിപി കുട്ട്യേക്കിണി മാസ്റ്റർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു.
വാകയാട് ദേശീയ വായനശാലയുടെ സ്ഥാപകാംഗം പിപി കുട്ട്യേക്കണി മാസ്റ്ററുടെ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു
നടുവണ്ണൂർ: വാകയാട് ദേശീയ വായനശാലയുടെ സ്ഥാപകാംഗം ശ്രീ പി പി കുട്ട്യേക്കിണിമാസ്റ്ററുടെ 39 -മത് അനുസ്മരണവും പുസ്തക ചർച്ചയും നടന്നു. ശ്രീ പി ത്രിഗുണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
വായനശാല പ്രസിഡന്റ് എം സജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. പി സുരേഷിന്റെ "മറതി" എന്ന പുസ്തകത്തെ കുറിച്ച് ചർച്ച ചെയ്തു. കാലിക്കറ്റ് സർവകലാശാല ലൈബ്രേറിയൻ ശ്രീ ഷാജി വലിയാട്ടിൽ പുസ്തകാവതരണം നടത്തി. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കഥാകാരി ശ്രീമതി സുധാമണി ടീച്ചർ, ശ്രീ സി മനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ ഡോ. പി സുരേഷ് മറുപടി പ്രസംഗം നടത്തി. വായനശാല സെക്രട്ടറി ശ്രീ ഒ എം ബാലൻ സ്വാഗതപ്രഭാഷണം നടത്തി.

