എ.സി ഷണ്‍മുഖദാസ് നിയമസഭാംഗത്വ രജത ജൂബിലി സ്മാരക ട്രസ്റ്റ് അവാര്‍ഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു.
പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി:ബാലുശ്ശേരി നിയോജകമണ്ഡലം മുന്‍എംഎല്‍യും, മന്ത്രിയുമായിരുന്ന എ.സി ഷണ്‍മുഖദാസ് നിയമസഭാംഗത്വ രജത ജൂബിലി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍ സി വിജയികള്‍ക്കുള്ള 27-ാമത് ക്യാഷ് അവാര്‍ഡ് വിതരണവും പ്രതിഭകളെ അനുമോദിക്കലും സംഘടിപ്പിച്ചു.
ബാലുശ്ശേരി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്‍ ഷണ്‍മുഖദാസ് അനുസ്മരണ പ്രഭാഷണം നടത്തി.

