ഓണത്തോടനുബന്ധിച്ച് അത്തോളിയിൽ വ്യാപാരോത്സവം
ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന വ്യാപാരോത്സത്തിന്റെ സമ്മാന കൂപ്പൺ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
അത്തോളി : കേരള വ്യാപാരി വ്യവസായ ഏകോപന സമിതി അത്തോളിയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 1 മുതൽ സെപ്തംബർ 10 വരെ വ്യാപാരോത്സവം നടത്തുന്നു.
ഇതിന്റെ ഭാഗമായിട്ടുള്ള സമ്മാന കൂപ്പൺ ഉദ് ഘാടനം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.ഗോപാലൻ കൊല്ലോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി എം ജമാൽ, കരിമ്പയിൽ അബ്ദുൾ അസീസ് പ്രസംഗിച്ചു. രാജേഷ് ബ്രൈറ്റ് സ്വാഗതവും ലിനീഷ് ആനശ്ശേരി നന്ദിയും പറഞ്ഞു.

