headerlogo
local

ഉള്ളിയേരി സ്വരലയ റസിഡൻസ് അസോസിയേഷൻ ആയുർവേദ മെഡിക്കൽക്യാമ്പ് നടത്തി

ഉള്ളിയേരി ആയുർവേദ ഡിസ്പെൻസറി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ എന്നിവയുമായി ചേർന്ന് നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് നാസർ ഉദ്ഘാടനം ചെയ്തു

 ഉള്ളിയേരി സ്വരലയ റസിഡൻസ്  അസോസിയേഷൻ ആയുർവേദ മെഡിക്കൽക്യാമ്പ് നടത്തി
avatar image

NDR news

01 Aug 2026 04:13 PM

 ഉള്ളിയേരി:  ഉള്ളിയേരി ആയുർവേദ ഡിസ്പെൻസറി, ബാലുശ്ശേരി ഏരിയ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ സ്വരലയ റസിഡൻസ് അസോസിയേഷൻ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

      പൊയിൽ താഴെ വേദവ്യാസ സ്കൂളിൽ നടന്ന ക്യാമ്പ് ഉള്ളിയേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാസർ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.വി സജിത് മഴക്കാല ആരോഗ്യ സംരക്ഷണത്തെ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകി

       സ്വരലയ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ വിനോദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് വാർഡ് മെമ്പർ എക്കാലയുള്ളതിൽ റഹ്മത്ത്, ഡോ. അനുശ്രീ (AMMI), ഡോ. സിമി ( ആയുർവേദ മെഡിക്കൽ ഓഫീസർ, ബാലുശ്ശേരി )ഷീന. MA(യോഗ ടീച്ചർ ) എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശശി മാസ്റ്റർ സ്വാഗതവും ശ്രീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

      തുടർന്നു നടന്ന രോഗപരിശോധനയിൽ ഡോക്ടർ മാരായ സജിത്, അനുശ്രീ, സിമി എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകൾ നൽകി.

NDR news
01 Aug 2026 04:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents