വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി
കൊളത്തൂർ പിലാത്തോട്ടത്തിൽ വേലായുധന്റെ വീടിന്റെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്
അത്തോളി : കൊളത്തൂർ പിലാത്തോട്ടത്തിൽ വേലായുധന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.
ഇന്ന് പകൽ സമയത്താണ് അടുക്കളയിൽ പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിന്റെ സർപ്പ (SARPA) വോളണ്ടിയറായ സന്ദീപിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സന്ദീപ് ഏറെ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി പാമ്പിനെ പിടികൂടി.
പിടികൂടിയ മൂർഖൻ പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറുകയും ആളൊഴിഞ്ഞ വനമേഖലയിൽ തുറന്നുവിടുകയും ചെയ്തു.

