കനത്ത മഴയെ തുടർന്ന് ചേമഞ്ചേരിയിലുള്ള വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്നു.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം
ചേമഞ്ചേരി: കനത്ത മഴയെ തുടർന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വീടിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു. വയലാട്ട് മീത്തൽ ഭാസ്കരന്റെ വീട്ടിലെ കിണറാണ് തകർന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം കിണറിന്റെ ആൾമറ ഉൾപ്പെടെയുള്ള ഭാഗം മണ്ണിടിച്ചിലിനൊപ്പം താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കിണറും പരിസരവും പൂർണ്ണമായും തകർന്നിട്ടുണ്ട്.
നിർത്താതെ പെയ്യുന്ന കനത്തമഴയിൽ പ്രദേശത്ത് വെള്ളക്കെട്ടും നിരവധി നാശനഷ്ടങ്ങളുമാണ് സംഭവിച്ചിരിക്കുന്നത്.

