നവദളങ്ങൾക്ക് വകയാട് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി
സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവ്വൽ പ്രഭു ഇംഗ്ലണ്ടിലെ ബ്രൗൺസി ദ്വീപിൽ നടത്തിയ ക്യാമ്പിന്റെ ഓർമ്മയ്ക്കായി നടത്തുന്ന നവദളങ്ങൾക്ക് എന്ന പരിപാടി റേഞ്ച് കമ്മീഷണൽ ഡോ. പി ആബിദ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: സ്കൗട്ട് പ്രസ്ഥാന സ്ഥാപകൻ ബേഡന്‍ പവ്വൽ പ്രഭു ഇംഗ്ലണ്ടിലെ ബ്രൗൺസി ദ്വീപിൽ1907ൽ നടത്തിയക്യാമ്പിന്റെ ഓർമ്മ പുതുക്കി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് റേഞ്ചർ ടീമിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള നവദളങ്ങൾക്ക് തുടക്കമായി. 2016ൽ തുടങ്ങിയ നവദളങ്ങൾക്ക് 10 വർഷം തികയുന്ന വേളയിൽ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്കൂൾ പിടിഎ പ്രസിഡണ്ട് സി.കെ പ്രദീപൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റേഞ്ചർ കമ്മീഷണർ ഡോ. പി.ആബിദ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നവദളങ്ങളിൽ വായനയുടെ കഥ പറയാൻ കബ്ബ് അംഗവും കൊച്ചു കവിയുമായ ആരോമൽ എത്തി. സ്റ്റാഫ് സെക്രട്ടറി ഇ കെ ബ്രിജിത്ത്, നിരഞ്ജന എന്നിവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ എം സതീഷ് കുമാർ സ്വാഗതവും റേഞ്ചർ ലീഡർ പ്രവിഷ ടി കെ നന്ദിയും പറഞ്ഞു

