headerlogo
local

വകയാട് വീടിന് തീപിടുത്തം,ആളപായമില്ല

വകയാട് മേലെ കുന്നുമ്മൽ ചന്ദ്രന്റെ വീടിന് രാത്രിയിൽ തീ പിടിച്ചു . വീടിനും വീട്ടുപകരണങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു

 വകയാട് വീടിന് തീപിടുത്തം,ആളപായമില്ല
avatar image

NDR news

04 Aug 2026 08:05 AM

നടുവണ്ണൂർ: വാകയാട് കോട്ട റോഡ് ജംഗ്ഷന് അടുത്ത് മേലെ കുന്നുമ്മൽ ചന്ദ്രന്റെ വീട്ടിൽ ഇന്നലെ രാത്രി തീപിടുത്തം ഉണ്ടായി. ആർക്കും പരിക്കില്ല.

       തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത് .വീടിന് ഭാഗികമായി തകരാർ സംഭവിച്ചു. ഏതാനും വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ജനൽ ചില്ലുകൾ തകർന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കും ബൈക്കിനും ഭാഗികമായി തീ പിടിച്ചു .ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരും നാട്ടുകാരും തീ ആളി പടരാതെ ശ്രദ്ധിച്ചതു കൊണ്ട് കൂടുതൽ നാശനഷ്ടം സംഭവിച്ചില്ല.

       പേരാമ്പ്ര ഫയർഫോഴ്സും ബാലുശ്ശേരി പോലീസും പെട്ടെന്ന് എത്തുകയും തീപൂർണ്ണമായി കെടുത്തുകയും ചെയ്തു.വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചറും വാർഡ് മെമ്പറും മറ്റു സന്നദ്ധ പ്രവർത്തകരും വീട്ടിലെത്തിയിരുന്നു.

NDR news
04 Aug 2026 08:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents