ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
അത്തോളി കൊടക്കല്ലിൽ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ ഉള്ളിയേരി സ്വദേശിക്ക് പരിക്കേറ്റു
അത്തോളി: സംസ്ഥാന പാതയിൽ അത്തോളി കൊടക്കല്ലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഉള്ളിയേരി സ്വദേശിയായ യുവാവിനാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൊടക്കല്ല് വെച്ച് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മേഖലയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

