headerlogo
local

അറപ്പീടിക ഖാദി ഓണം മേളയ്ക്ക് തുടക്കമായി

ബാലുശ്ശേരി അറപ്പീടിക ഖാദി ഷോറൂമിൽ നടക്കുന്ന ഓണം ഖാദി മേള വി ടി സൂരജ് എ.എൽ എ ഉദ്ഘാടനം ചെയ്തു.

 അറപ്പീടിക ഖാദി ഓണം മേളയ്ക്ക് തുടക്കമായി
avatar image

NDR news

06 Aug 2026 01:24 PM

ബാലുശ്ശേരി :കോഴിക്കോട് ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി അറപ്പീടിക ഖാദി ഷോറൂമിൽ നടക്കുംന്ന ഓണംമേളക്ക് വര്‍ണാഭമായ തുടക്കം.

        മേളയുടെ ഉദ്ഘാടനം ബാലുശ്ശേരി എം എൽ എ. വി ടി .സൂരജ് നിര്‍വഹിച്ചു. ഖാദി നമ്മുടെ സംസ്‌ക്കാരത്തിന്റെയും ദേശീയബോധത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ അധ്യക്ഷനായി.ആദ്യവില്‍പ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചേയര്‍മാന്‍ വൈശാഖ് കണ്ണോറയില്‍ നിന്നും അറപ്പീടിക റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ജഫ്സീറ നൗഫല്‍ ഏറ്റുവാങ്ങി.  

       ഖാദി പ്രൊജക്ട് ഓഫീസര്‍ വി.ഷിബു സ്വാഗതം പറഞ്ഞ ചടങ്ങിൽ വാര്‍ഡ് മുന്‍ മെംബര്‍ ഷൈബാഷ്‌കുമാര്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ടി.വി.നീഷ്മ, ജൂനിയര്‍ സൂപ്രണ്ട് ഷൈന്‍ ഇ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. 

       ഓണത്തിന്റെ ഭാഗമായി സാരികള്‍, മുണ്ടുകള്‍ ,ഷര്‍ട്ടുകള്‍, ചുരിദാറുകള്‍ ,തേന്‍ പ എള്ളണ്ണതുടങ്ങി വൈവിധ്യമാര്‍ന്ന ഐറ്റംസുകളാണ് ഇവിടെ വില്‍പ്പനക്കായി എത്തിയിരിക്കുന്നത്.   എല്ലാ വസ്ത്രങ്ങള്‍ക്ക്    30 ശതമാനം റിബേറ്റ് ലഭിക്കുന്നതാണ് ആഗസ്ത് 25 വരെ എല്ലാ അവധി ദിവസങ്ങളിലും ഷോറൂം തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

        സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍/സഹകരണ ബാങ്ക് ജീവനകാര്‍ക്ക് ഒരുലക്ഷം രൂപവരെ ക്രഡിറ്റ് വ്യവസ്ഥയില്‍ പര്‍ചേയ്‌സ് നടത്തുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

NDR news
06 Aug 2026 01:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents