headerlogo
local

ശൈഖുന പാറന്നൂർ ഉസ്താദ് ഉറൂസ് മുബാറക്ക് ആഗസ്റ്റ് 7, 8 തീയതികളിൽ നടുവണ്ണൂരിൽ

ശൈഖുനാ പാറന്നൂർ ഉസ്താദ് സ്മാരക മിൻഹാജുൽ ജന ദർസ് നടുവണ്ണൂർ സംഘടിപ്പിക്കുന്ന പരിപാടികൾ നൂറുൽ ഹുദാ നടുവണ്ണൂർ കുഞ്ഞീത് മുസ്ലിയാർ നഗറിൽ നടക്കുന്നതാണ്.

 ശൈഖുന പാറന്നൂർ ഉസ്താദ് ഉറൂസ് മുബാറക്ക് ആഗസ്റ്റ് 7, 8 തീയതികളിൽ നടുവണ്ണൂരിൽ
avatar image

NDR news

06 Aug 2026 12:58 PM

നടുവണ്ണൂർ: പ്രഗത്ഭ പണ്ഡിതനും ദീർഘകാലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ട്രഷററും ആയിരുന്ന മർഹും ശൈഖുനാ പാർന്നൂർ ഉസ്താദിന്റെ പതിമൂന്നാം ഉറൂസ് മുബാറക്ക് നടുവണ്ണൂരിൽ ആഗസ്റ്റ് 7,8 തീയതികളിൽ വിപുലമായി സംഘടിപ്പിക്കുന്നു

       പ്രസ്തുത പരിപാടിയിൽ മതപ്രഭാഷണം, മജ്ലിസുന്നൂർ, മെഡിക്കൽ ക്യാമ്പ്, ദുആ സദസ്സ് തുടങ്ങിയ നൂറുൽ ഹുദാ നടുവണ്ണൂരിൽ മർഹും കുഞ്ഞീത് മുസ്ലിയാർ നഗറിൽ വച്ച് നടത്തപ്പെടുന്നു.

     ഉദ്ഘാടന സമ്മേളനം 2026 ആഗസ്റ്റ് 7 വെള്ളി രാവിലെ 7.30 ന് മക്കാം സിയാറത്ത് നേതൃത്വം ബഹു :സഈദ് ബാഖവി പാറന്നൂർ. 

      ഉച്ചക്ക് 1.30 ന് കൊടി ഉയർത്തൽ നേതൃത്വം ബഹു പി പി അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ.രാത്രി 7.30 ന് മജ്‌ലിസുന്നൂർ നേതൃത്വം ബഹു പി പി ഉബൈദ് ഫൈസി പാറന്നൂർ. ഉദ്ഘാടനം ബഹു: റഫീഖ് സക്കരിയ ഫൈസി.അധ്യക്ഷൻ: ബഹു എം കെ പരീത് മാസ്റ്റർ (മഹല്ല് പ്രസിഡണ്ട് ) മുഖ്യപ്രഭാഷണം: ബഹു അബ്ദുല്ല സലീം വാഫി അമ്പലക്കണ്ടി.

      2026ആഗസ്റ്റ് 7 ശനി രാവിലെ 10 മണിക്ക് മെഡിക്കൽ ക്യാമ്പ്. ബഹു എപി ഷാജി മാസ്റ്റർ ( ഗ്രാമപഞ്ചായത്ത് മെമ്പർ ) ഉദ്ഘാടനം ചെയ്യുന്നതാണ്. സാന്നിധ്യം: ബഹു മുഹമ്മദലി ചാത്തോത്ത്(ഗ്രാമപഞ്ചായത്ത് മെമ്പർ )ബഹു അലി റഫീഖ് ദാരിമി (പ്രിൻസിപാൾ നൂറുൽ ഹുദാ )

    സാമാപന സമ്മേളനം ആഗസ്റ്റ് 8 രാത്രി 7 മണിക്ക് ബഹു. പി പി അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ അധ്യക്ഷതയിൽ ബഹു പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടന ചെയ്യുന്നതാണ്. ചടങ്ങിൽ അനുസ്മരണ പ്രഭാഷണം ബഹു സുഹൈൽ ഹൈതമി പള്ളിക്കര നടത്തുന്നതാണ്. ബഹു : എംകെ രാഘവൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.    ദിക്റ് ദുആ മജ്‌ലിസ്. നേതൃത്വം സയ്യിദ് ഒ എം എസ് തങ്ങൾ നിസാമി മേലാറ്റൂർ.

       പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി എം കെ പരീത് മാസ്റ്റർ പ്രസിഡണ്ട്, സഹീർ ഇ കെ ജനറൽ കൺവീനർ, മുഹമ്മദ് അഹ്സർ ബാവഖി, അലി ബാവഖി,അബ്ദുറഹിമാൻ കുട്ടി, ആലിക്കുട്ടി പി കെ എന്നിവർ അംഗങ്ങളായും സംഘാടകസമിതി രൂപീകരിച്ചു

NDR news
06 Aug 2026 12:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents