ബലിതർപ്പണം: ഹരിത ചട്ടം പാലിക്കണം
കർക്കിടക വാവ് ബലിതർപ്പണം ഹരിത ചട്ടം പാലിച്ചു നടത്തണമെന്ന് ജില്ലാ ശുചിത്വമിഷൻ
കോഴിക്കോട് :കര്‍ക്കിടകവാവ്ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചടങ്ങുകളും ഹരിതചട്ടം പൂര്‍ണമായി പാലിച്ച് വേണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍അറിയിച്ചു. ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. ബലിതര്‍പ്പണത്തിന് ഉപയോഗിക്കുന്ന തുണികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുഴയിലോ മറ്റു ജലാശയങ്ങളിലോ ഉപേക്ഷിക്കരുത്. ഭക്ഷണ വിതരണത്തിനായി സ്റ്റീല്‍ പ്ലേറ്റുകളും സ്റ്റീല്‍ ഗ്ലാസുകളും മാത്രം ഉപയോഗിക്കണം.
ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാന്‍ ആവശ്യമായ ബിന്നുകള്‍ സ്ഥാപിക്കുകയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും വേണം. ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ അറിയിച്ചു.

