headerlogo
local

പാലോറ സ്കൂളിൽ ഭാരതീയ രസതന്ത്രത്തിന്റെ പിതാവിന് ആദരം

ഭാരതീയ രസതന്ത്രത്തിന്റെ പിതാവിന് ആദരം: പാലോറ ഹയർസെക്കൻഡറി സ്കൂളിൽ പഠനച്ചുമരും പിരിയോഡിക് ടേബിളും ഒരുക്കി സ്മാർട്ടീൻ

 പാലോറ സ്കൂളിൽ ഭാരതീയ രസതന്ത്രത്തിന്റെ പിതാവിന് ആദരം
avatar image

NDR news

08 Aug 2026 11:07 AM

ഉള്ളിയേരി: ഭാരതീയ രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആചാര്യ പ്രഫുല്ല ചന്ദ്ര റേ (P. C. Ray) സ്മരണാർത്ഥം പാലോറ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്മാർട്ട്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനച്ചുമരുകൾ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി സ്‌കൂളിൽ ആ ആകർഷകമായ പീരിയോഡിക് ടേബിൾ ചുമർ സജ്ജീകരിച്ചു. സ്മാർട്ടിന്റെ നേതൃത്വത്തിൽ ഒരുക്കിയ പീരിയോഡിക് ടേബിൾ വാളിന്റെ ഔപചാരികമായ സമർപ്പണം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഗമ ഹരിദാസ് നിർവ്വഹിച്ചു.

​     ചടങ്ങിൽ രസതന്ത്ര വിഭാഗം സീനിയർ അധ്യാപിക ശ്രീരേഖ ടീച്ചർ, സയൻസ് അധ്യാപകൻ ഇ.എം.ധനേഷ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും രസതന്ത്രത്തോടുള്ള താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വേറിട്ട പഠനച്ചുമർ വിദ്യാർത്ഥികൾ നിർമ്മിച്ചത്. തുടർന്നും സ്‌കൂളിലെ മറ്റ് പഠനച്ചുമരുകളിലും സമാനമായ രീതിയിൽ വിജ്ഞാനപ്രദമായ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തുമെന്ന് സ്മാർട്ടിൻ കൂട്ടായ്മ അറിയിച്ചു.

NDR news
08 Aug 2026 11:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents