headerlogo
local

ബാർബർ ഷോപ്പുകളിലെ മാലിന്യം ഹരിത കർമ്മ സേന സ്വീകരിക്കണം

യൂസർ ഫീ വാങ്ങുന്ന ഹരിതകർമ്മ സേന ബാർബർ ഷോപ്പിലെ മുടി മാലിന്യം സ്വീകരിക്കണമെന്ന് കെ എസ് ബി എ സമ്മേളനം ആവശ്യം.

 ബാർബർ ഷോപ്പുകളിലെ മാലിന്യം ഹരിത കർമ്മ സേന സ്വീകരിക്കണം
avatar image

NDR news

09 Aug 2026 04:14 PM

കൊയിലാണ്ടി: ബാർബർ ഷോപ്പുകളിൽ നിന്നും യൂസർഫീ ഈടാക്കുന്ന ഹരിതകർമ്മസേന

 മുടി മാലിന്യം ശേഖരിക്കണമെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കൊയിലാണ്ടി ബ്ലോക്ക് വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

 കൊയിലാണ്ടിയിൽ നടന്ന യോഗം ജില്ലാ ട്രഷറർ സി. ടി. ഷഹീർ ഉദ്ഘാടനം ചെയ്തു. ത്രിബിൽലാൽ വി. കെ അധ്യക്ഷത വഹിച്ചു. ഷൈജു. ടി. എം റിപ്പോർട്ട് അവതരിപ്പിച്ചു.താലൂക്ക് സെക്രട്ടറി കെ. മുരളീധരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. പി. നാരായണൻ, .എം. പ്രസീൽ, , ലിജീഷ്. എം, അഭിലാഷ് ടി. എം, എന്നിവർ സംസാരിച്ചു. കെ. പി. സജീവൻ സ്വാഗതവും, പ്രസാദ് നന്ദിയും പറഞ്ഞു

NDR news
09 Aug 2026 04:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents