headerlogo
local

സ്വകാര്യ ബസിൽ നിന്നിറങ്ങുമ്പോൾ അപകടം, വീട്ടമ്മ മരിച്ചു.

കോഴിക്കോടിന് സമീപം മായനാട് ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ ബസിനടിയിൽ പെട്ട് യാത്രക്കാരി മരിച്ചു

 സ്വകാര്യ ബസിൽ നിന്നിറങ്ങുമ്പോൾ അപകടം, വീട്ടമ്മ മരിച്ചു.
avatar image

NDR news

09 Aug 2026 05:41 PM

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മായനാട് ബസിൽ നിന്നിറങ്ങുന്നതിനിടെ ബസ്സിന് അടിയിലേക്ക് വീണ് ടയർ കയറിയിറങ്ങി യാത്രക്കാരിയായ സ്ത്രീ മരിച്ചു. മായനാട് സ്വദേശിനി വസന്തകുമാരി (50) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്.

        കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് വഴി കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന 'വെസ്റ്റേൺ' എന്ന സ്വകാര്യ ബസ് ആണ് അപകടം ഉണ്ടാക്കിയത്. ബസിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കാൽ തെന്നി വീഴുകയും, തുടർന്ന് ഇതേ ബസ് കയറുകയുമായിരുന്നു വെന്നാണ് പ്രാഥമിക വിവരം.

        അപകടത്തിൽ സാരമായി പരിക്കേറ്റ വസന്തകുമാരിയെ ഉടൻ തന്നെ സമീപത്തു ണ്ടായിരുന്നവരും  നാട്ടുകാരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചു.

NDR news
09 Aug 2026 05:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents