വെങ്ങളത്ത് കണ്ടി കടവ് സി. പി. എച്ച് മുസ്ലിം റിലീഫ് കമ്മിറ്റിക്ക് ഓഫർ ചെയ്തിട്ടുള്ള ബൈപാപ്പ് മെഷീൻ കൈമാറി
പ്രതിനിധികളായ സത്താർ എടവണ്ണപ്പാറയും, അസീസ് കടിയങ്ങാടും ചേർന്നാണ് മെഷീൻ കൈമാറിയത്.
നടുവണ്ണൂർ:ജിദ്ദ മസ്ജിദ് മലിക് സഊദ് കെ എം സി സി യൂണിറ്റ് കമ്മിറ്റി വെങ്ങളത്ത് കണ്ടി കടവ് സി. പി. എച്ച് മുസ്ലിം റിലീഫ് കമ്മിറ്റിക്ക് ഓഫർ ചെയ്തിട്ടുള്ള ബൈപാപ്പ് മെഷീൻ ജിദ്ദ കെ. എം സി . സി.പ്രതിനിധികളായ സത്താർ എടവണ്ണപ്പാറയും, അസീസ് കടിയങ്ങാടും ചേർന്ന് റിലീഫ് കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിൽ വൈസ് ചെയർമാൻ കുഞ്ഞിബ്രാഹിം മക്കാട്ട് അധ്യക്ഷം വഹിച്ചു.സത്താർ എടവണ്ണപ്പാറ, അസീസ് കടിയങ്ങാട്, കെ.ടി.കെ. റഷീദ്, എൻ ഇബ്രാഹിംകുട്ടി ഹാജി, ടി കുഞ്ഞു , കെ. എം ജമാൽ, സി.എം മൊയ്തീൻ, സി.എം ഉമ്മർകോയ, എം.കെ. പര്യായ്, റനീഷ് നല്ലൂർ,കെ.വി. നബീൽ എന്നിവർ സംസാരിച്ചു.

