ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് സോണൽ ലീഡേഴ്സ് കോൺക്ലേവ് 2026 നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റ് ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് നടത്തിയ സോണൽ ലീഡേഴ്സ് കോൺക്ലേവ് 2026 പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റ് ദേശീയ വ്യാപാരി ദിനത്തോട നുബന്ധിച്ച് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന എന്റെ നടുവണ്ണൂർ നല്ല നടുവണ്ണൂർ ശുചിത്വ പ്രോജക്ടിന്റെ ഭാഗമായി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും, വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികളും, കെ വി വി ഇ എസ് സോണൽ ലീഡർമാരും സംയുക്തമായി സോണൽ ലീഡേഴ്സ് കോൺക്ലേവ് 2026 നടത്തി.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി സോണൽ ലീഡേഴ്സ് കോൺക്ലേവ് 2026 പരിപാടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ കെ വി വി ഇ എസ് ജനറൽസെക്രട്ടറി എം.കെ. ജലീൽ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ സാജിറ അനസ് വിഷയാവതരണം നടത്തി. ബഡ്സ് സ്കൂളിനുള്ള സാമ്പത്തിക സഹായം ജില്ലാ കമ്മറ്റിയംഗം ഷെബീർ നെടുങ്ങണ്ടി സി.കൃഷ്ണദാസിന് കൈമാറി.
ഏ.പി.ഷാജി മാസ്റ്റർ, പ്രശാന്ത് ടി,ഹമീദ് എൻ.പി. ബി.കെ.ജീജീഷ് മോൻ എം സത്യനാഥൻ മാസ്റ്റർ, ടി. നിസാർ മാസ്റ്റർ രാജഗോപാലൻ.കെ. ഓ.എം.കൃഷ്ണകുമാർ ടി.പി. പ്രദീപൻ മാസ്റ്റർ ഇ.കെ. റിയാസ് മാസ്റ്റർ ബൈജു.പി.ജി. എന്നിവർ സംസാരിച്ചു. .സി. സത്യപാലൻ സ്വാഗതവും പി.കെ. അഫ്സൽ നന്ദിയും പറഞ്ഞു.

