headerlogo
local

ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്ന സാജി ജോണിന് സഹായം

സ്പെയ്സ് അത്തോളി സമാഹരിച്ച പോക്കറ്റ് മണി ഷാജി ജോണിന് കൈമാറി

 ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്ന സാജി ജോണിന് സഹായം
avatar image

NDR news

11 Aug 2026 08:41 AM

അത്തോളി : 2026 സപ്തംബർ 20 ന് ജപ്പാനിൽ വെച്ചു നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്ന സാജി ജോണിന് സ്പെയ്സ് അത്തോളി സമാഹരിച്ച പോക്കറ്റ് മണി കൈമാറി. സാജി ജോൺ ജോലി ചെയ്യുന്ന കൊടശ്ശേരി പെട്രോൾ പമ്പിൽ എത്തിയാണ് സ്‌പെയ്സ് അത്തോളിയുടെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സഹായം കൈമാറിയത്.

        സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ജീവിതത്തിൻ്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുമ്പോഴും വിജയം മാത്രം സ്വപ്‌നം കാണുകയാണ് സാജി ജോൺ. പരിമിതികൾക്കിടയിലുമുള്ള പരിശ്രമങ്ങൾ തന്നെയാണ് അദ്ദേഹത്തെ ഇവിടെ വരെ എത്തിച്ചത്.

       പ്രസിഡൻ്റ് ഗോകുൽദാസ് മാഷിൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി സുരേഷ് അക്ഷരി സ്വാഗതം പറഞ്ഞു. അഷ്‌റഫ് ചീടത്തിൽ, ജോബിമാത്യു, കൃഷ്ണകുമാരി കെ.വി, വിജയൻ കെ.സി., ദിലീപ്, ജലജ , ഷാജിമാഷ്, കെ.ടി ശേഖർ തുടങ്ങിയവർ വിജയാശംസകൾ അർപ്പിച്ചു സംസാരിക്കുകയുണ്ടായി.

NDR news
11 Aug 2026 08:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents