headerlogo
local

ചാലിക്കരയിൽ വാഹനങ്ങളുടെ കൂട്ടയിടി

ഉള്ളിയേരി - പേരാമ്പ്ര സംസ്ഥാനപാതയിൽ സീബ്ര ലൈനിനടുത്ത് ഒന്നിനുപിറകെ നാല് വാഹനങ്ങൾ ഇടിച്ചു. ആർക്കും പരിക്കില്ല

 ചാലിക്കരയിൽ വാഹനങ്ങളുടെ കൂട്ടയിടി
avatar image

NDR news

11 Aug 2026 04:00 PM

നടുവണ്ണൂർ: ഉള്ളിയേരി - പേരാമ്പ്ര സംസ്ഥാന പാതയിലെ ചാലിക്കരയിൽ കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സീബ്ര ലൈനിലൂടെ കാൽനടയാത്രക്കാരി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു.

      കാർ പെട്ടെന്ന് നിർത്തിയതോടെ തൊട്ടുപിന്നാലെ വന്ന പിക്കപ്പ് വാനും വേഗത കുറച്ചെങ്കിലും, ഇതേ ദിശയിൽ തൊട്ടുപിന്നാലെ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് പിക്കപ്പ് വാനിന്റെ പുറകിലേക്ക് ശക്തമായി ഇടിക്കുകയായിരുന്നു. ബസ് വന്ന് ഇടിച്ച ആഘാതത്തിലാണ്  പിക്കപ്പ് വാൻ മുന്നിലെ കാറിലേക്ക് ഇടിച്ചുകയറിയതും റോഡിൽ വാഹനങ്ങളുടെ കൂട്ടയിടിക്ക് കാരണമായതും. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്ന് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. 

NDR news
11 Aug 2026 04:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents