headerlogo
local

ചാലിയാറിൽ മത്സ്യം പിടിക്കുന്നതിനിടെ മോട്ടോർ ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി

ഇന്ന് പുലർച്ചെ മാവൂർ മണന്തല കടവിന് സമീപം നടന്ന അപകടത്തിൽ മാവൂർ കുതിരാടം സ്വദേശി ബാസിലിനെയാണ് കാണാതായത്

 ചാലിയാറിൽ മത്സ്യം പിടിക്കുന്നതിനിടെ മോട്ടോർ ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി
avatar image

NDR news

12 Aug 2026 09:48 AM

മാവൂർ: ചാലിയാറിൽ മത്സ്യം പിടിക്കുന്നതിനിടെ മോട്ടോർ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ഇരുപത്തി മൂന്ന് വയസ്സുള്ള ബാസിൽ എന്ന ആളെയാണ് കാണാതായത്. ഇന്ന് പുലർച്ചെ യോടെയാണ് സംഭവം നടക്കുന്നത്. മാവൂർ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് വെച്ച് മോട്ടോർ ബോട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടതായി വിവരം ലഭിച്ചത്. നാട്ടുകാരും ഫയർ ഫോഴ്‌സും തെരച്ചിൽ തുടരുകയാണ്.

NDR news
12 Aug 2026 09:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents