തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടത്തി
തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിതർപ്പണം നടത്തി നൂറുകണക്കിന് ഭക്തർ
അത്തോളി :തോരായിശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ കർക്കിടക വാവുബലിയോടനുബന്ധിച്ച് നടന്ന പിതൃതർപ്പണത്തിൽ നൂറുക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
പുലർച്ചെ നാലുമണി മുതൽ ആരംഭിച്ചചടങ്ങുകൾക്ക് സുനിൽ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. വ്രതശുദ്ധിയോടെ എത്തിയ ഭക്തർ പിതൃക്കളുടെ ആത്മശാന്തിക്കായി തിലഹോമവും ബലിതർപ്പണവും നടത്തി. ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ബലിതർപ്പണത്തിനായി ഒരുക്കിയിരുന്നത്. ബലി തർപ്പണത്തിന് ശേഷം ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രസാദവിതരണവും നടന്നു. ക്ഷേത്ര ഭാരവാഹികളും സന്നദ്ധ പ്രവർത്തകരും ഭക്തർക്ക് വേണ്ട സഹായങ്ങൾ നൽകി.അത്തോളി പോലീസും സ്ഥലത്ത്ഉണ്ടായിരുന്നു.

