headerlogo
local

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

കായണ്ണ ഗ്രാമോദയ വായനശാലയും ആയുർവേദ ആശുപത്രിയും ചേർന്ന് നടത്തിയ പരിപാടി കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ സി സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു

 ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
avatar image

NDR news

13 Aug 2026 08:23 AM

പേരാമ്പ്ര : കായണ്ണ ഗ്രാമോദയ വായനശാലയും, കായണ്ണ ആയുർവേദ ഡിസ്‌പെൻസറിയും,ആയുവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎം എ ഐ ) പേരാമ്പ്ര ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും കായണ്ണ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഇ സി സന്തോഷ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

      എ സി ശരൺ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർഡോ : ജീജ വി പി ക്യാമ്പിന് നേതൃത്വം നൽകി. ഡോ : ജസ്‌ല അബ്ദുറഹ്മാൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡോ : കിഷോർ ലാൽ, ഡോ : സുഗേഷ് ജി എസ് എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമായി. വായനശാല സമിതി അംഗം എൻ പി സുധ സ്വാഗതം പറഞ്ഞു.

NDR news
13 Aug 2026 08:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents