ചികിത്സ സഹായവുമായി എന്റെ ഗ്രാമം വാട്സ്ആപ്പ് കൂട്ടായ്മ
സംസ്കാരിക രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായ കൂമുള്ളം മാക്കൂൽ ഗോപാലനുള്ള ചികിത്സാ സഹായം വാർഡ് മെമ്പർ ലീല ഭഗവതി കണ്ടി കൈമാറി
നടുവണ്ണൂർ: സംസ്കാരിക രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ സജീവ പ്രവർത്തകനായ കൂമുള്ളം മാക്കൂൽ ഗോപാലന് എന്റെ ഗ്രാമം വാട്സ്ആപ്പ് കൂട്ടായ്മ നടുവണ്ണൂർ ചികിൽസ സഹായം കൈമാറി.
അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന ഗോപാലന്റ കുടുംബം സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലാണ്. ഏതാണ്ട് 15 ലക്ഷത്തോളം ആവശ്യമുള്ള ചികിത്സയ്ക്ക് ജനകീയ ധന സമാഹരണം നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായി നടുവണ്ണൂർ എന്റെ ഗ്രാമം വാട്സപ്പ് കൂട്ടായ്മ സമാഹരിച്ച 15750 രൂപ വാർഡ് മെമ്പർ ലീലാഭഗവതി കണ്ടി ചികിത്‌സാ കമ്മിറ്റിക്ക് കൈമാറി. സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർ 9495481761 (സജിത എം എം ) എന്ന ഗൂഗിൾപേ നമ്പറിലേക്ക് അയക്കാവുന്നതാണ്.

