വാകയാട് മിൽമ സൊസൈറ്റിക്ക് സമീപം ലോറി മറിഞ്ഞു
ചെങ്കല്ല് കയറ്റിയ നിസാൻ ലോറിയാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല.
നടുവണ്ണൂർ: ചെങ്കല്ലുകയറ്റിയ നിസാൻ ലോറി വാകയാട് മിൽമ സൊസൈറ്റിക്കു സമീപം മറിഞ്ഞു.പ്രധാന റോഡിൽ നിന്നും കുനിങ്ങാട്ട് പവിത്രന്റെ വീട്ടിലേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വയലിൽ കെട്ടിയുണ്ടാക്കിയ വീട്ടിലേക്കുള്ള വഴി ഇടിഞ്ഞതാണ് ലോറി മറിയാൻ കാരണം. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ രക്ഷപ്പെട്ടു. ലോറി നിർത്താൻ എത്തിയ ക്രെയിനും റോഡിൽ താഴ്ന്നു കുടുങ്ങി. പിന്നീട് മറ്റൊരു ക്രെയിൻ എത്തിച്ച്കുടുങ്ങിയ ക്രെയിനും ലോറിയും ഉയർത്താൻ ശ്രമിക്കുന്നു.

