headerlogo
local

സ്വാതന്ത്ര്യസംരക്ഷണ സംഗമം നടത്തി

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ സംഗമം എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു

 സ്വാതന്ത്ര്യസംരക്ഷണ സംഗമം നടത്തി
avatar image

NDR news

15 Aug 2026 08:43 AM

നടുവണ്ണൂർ : രാജ്യത്തിന്റെ 80 - മത് സ്വാതന്ത്ര്യദിനാ ഘോഷത്തോടനുബന്ധിച്ച് നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യം സംരക്ഷണ സംഗമവും സെമിനാറും നടത്തി. സ്വാതന്ത്ര്യസംരക്ഷണ സംഗമം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. ചില ഫാസിസ്റ്റ് കക്ഷികൾ രാജ്യത്തെ വിഘടിക്കാൻ ശ്രമിക്കുമ്പോൾ നമ്മുക്ക് പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യം സംരക്ഷിച്ചു നിർത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

    ചടങ്ങിന്റെ ഭാഗമായിട്ട് നടന്ന "സ്വാതന്ത്ര്യം@ 80" എന്ന വിഷയത്തിലുള്ള സെമിനാർ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സെമിനാർ അവതരിപ്പിച്ചുകൊണ്ട് എം എൻ കാരശ്ശേരി മാസ്റ്റർ , എൻ പി ബാലകൃഷ്ണൻ, കാവിൽ പി മാധവൻ എന്നിവർ സംസാരിച്ചു. നമുക്ക് കിട്ടിയ സ്വാതന്ത്ര്യം അവകാശങ്ങൾ ചോദിക്കാൻ മാത്രമല്ല ഉത്തരവാദിത്വങ്ങൾ ചെയ്യാനും ആണെന്ന് കാരശ്ശേരി മാസ്റ്റർ പറഞ്ഞു. നിലവിലുള്ള സാഹചര്യത്തിൽ കോൺഗ്രസ് രാജ്യത്ത് ഇടതുപക്ഷമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ പി ഷാജി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ രാജീവൻ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി,സത്യൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിനു മുന്നോടിയായി സ്വാതന്ത്ര്യസംരക്ഷണ ജ്യാലപ്രയാണം കോൺഗ്രസ് പ്രവർത്തകർ നടത്തി 

        ചടങ്ങിൽ വെച്ച് യുവശാസ്ത്രജ്ഞൻ അജിൻ ഘോഷിനെയും എഴുത്തുകാരൻ നിഖിലേഷ് നടുവണ്ണൂരിനെയും ആദരിച്ചു

NDR news
15 Aug 2026 08:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents