headerlogo
local

കെ എസ് ബി എ കൊയിലാണ്ടി താലൂക്ക് വാർഷിക ജനറൽ ബോഡി നടത്തി

കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടീഷൻസ് അസോസിയേഷൻ കൊയിലാണ്ടി മേഖല പൊതുയോഗം ജില്ലാ ജോയിൻ സെക്രട്ടറി കെ സി അജിത്ത് ഉദ്ഘാടനം ചെയ്തു

 കെ എസ് ബി എ കൊയിലാണ്ടി താലൂക്ക് വാർഷിക ജനറൽ ബോഡി നടത്തി
avatar image

NDR news

16 Aug 2026 03:30 PM

​കൊയിലാണ്ടി: കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടീഷൻ അസോസിയേഷൻ (കെ.എസ്.ബി.എ) കൊയിലാണ്ടി താലൂക്ക് വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊയിലാണ്ടിയിൽ നടത്തി. കൊയിലാണ്ടി ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ വെച്ച് നടന്നു പൊതുയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി അജിത്ത് ഉദ്ഘാടനം ചെയ്തു.

       താലൂക്ക് പ്രസിഡന്റ് എം. പ്രസീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ. മുരളീധരൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വി. ശശി വരവ്-ചെലവ് കണക്കും, ജില്ലാ സെക്രട്ടറി കെ.കെ. രവി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി. എം. ചന്തുക്കുട്ടി, ടി. എം. കുഞ്ഞികണ്ണൻ അനുസ്മരണം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. നാരായണൻ അവതരിപ്പിച്ചു.

​       ബാർബർ - ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിൽ നിന്നും ജൈവ-അജൈവ മാലിന്യങ്ങൾ ശേഖരിക്കാതെ തന്നെ ഹരിതകർമ്മ സേന ഫീസ് ഈടാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടി പിൻവലിക്കണമെന്നും . തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ചിലർ നടത്തുന്ന ബിനാമി സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു.

​      ചടങ്ങിൽ കെ.കെ. ബാബുരാജ്,വി. എം. ഗീ തേഷ് .കെ.കെ. ശശി,ഇ.സി. സുരേഷ്, ടി.എം.ഷൈജു, തുടങ്ങിയവർ സംസാരിച്ചു. കെ.ടി. ഷാജി സ്വാഗതവും ടി.എം. അഭിലാഷ് നന്ദിയും പറഞ്ഞു.

NDR news
16 Aug 2026 03:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents