കോഴിക്കോട് ബീച്ചിൽ പെട്രോൾ പമ്പിന് സമീപം തീപിടിച്ചു
സൗത്ത് ബീച്ചിൽ പെട്രോൾ പമ്പിന് സമീപം ആക്രി സാധനങ്ങൾ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ പെട്രോള്‍ പമ്പിന് സമീപം തീപിടിത്തം. പമ്പിനോട് ചേര്‍ന്നുള്ള ആക്രിക്കടയുടെ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീ പിടിച്ചത്. അഗ്‌നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരാതെ വന്‍ ദുരന്തം ഒഴിവാക്കാനായി.
മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി തീ പൂര്‍ണ്ണമായും അണച്ചു. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ദുരന്ത വ്യാപ്തി കുറച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

