കോട്ടൂർ പഞ്ചായത്തിൽ കർഷകദിനം ആഘോഷിച്ചു.
ബാലുശ്ശേരി എംഎൽഎ വിടി സൂരജ് ഉദ്ഘാടനം ചെയ്ത കർഷകദിന പരിപാടിയിൽ വെച്ച് കാർഷിക മേഖലയിൽ മികവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു.
കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ,കാർഷിക വികസന സമിതി,പടശേഖരസമിതി,കേരസമിതി, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. ബാലുശ്ശേരി എം എൽ എ വിടി സൂരജ് കർഷക ദിന പരിപാടി ഉദ്ഘാടനം ചെയ്തു .കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുജാത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട കർഷകരെ ചടങ്ങിൽ ആദരിച്ചു.മികച്ച സമ്മിശ്ര കർഷകൻ -രാഘവൻ കണ്ണാടിക്കോത്ത്, മികച്ച വനിതാ കർഷക-ശ്രീദേവി കാരിപ്പാറ മീത്തൽ ,മികച്ച യുവ കർഷകൻ-അഭിലാഷ് സി പി ചരപ്പറമ്പിൽ മികച്ച ക്ഷീരകർഷകൻ -രാധാകൃഷ്ണൻ എടച്ചേരി ,മികച്ച എസ്.ടി കർഷകൻ-ഗോപാലൻ തച്ചാരോത്ത് താഴെ ,മികച്ച മുതിർന്ന കർഷകൻ -നാരായണൻ കുന്നത്ത്,മികച്ച ജൈവകർഷകൻ -രവീന്ദ്രൻ പി താര, മികച്ച വിദ്യാർത്ഥി കർഷകൻ -മുഹമ്മദ് മിൻഹാജ് എന്നിവരെ ആദരിച്ചു. കൃഷി ഓഫീസർ മറിയുമ്മ എം കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷക പ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

