headerlogo
local

തൊട്ടിൽപ്പാലത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

ചുരം റോഡിൽ ഉണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് സാരമായി പരിക്കേറ്റു

 തൊട്ടിൽപ്പാലത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
avatar image

NDR news

17 Aug 2026 05:09 PM

കുറ്റ്യാടി: തൊട്ടില്‍പ്പാലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. നാലു പേര്‍ക്ക് പരിക്കേറ്റു. വയനാട് റോഡില്‍ മൂന്നാംകൈ പാലത്തിന് സമീപമാണ് സംഭവം.

     ചുരം ഇറങ്ങി കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ചൊക്ലി സ്വദേശികളുടെ കാറും, ചുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആവള സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ചൊക്ലി സ്വദേശികളായ രണ്ടു പേര്‍ക്കും ആവള സ്വദേശികളായ രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.

         പരിക്കേറ്റവരെ ഉടൻ തന്നെ പൈക്കളങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് ആർക്കും തന്നെ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

NDR news
17 Aug 2026 05:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents