headerlogo
local

യൂത്ത് ലീഗ് ജില്ലാ സമ്മേളനം, സംഘടനാ യാത്രക്ക് തുടക്കം

യൂത്ത് ലീഗ് സംഘടന യാത്രയുടെ പേരാമ്പ്ര നിയോജക മണ്ഡല തലയാത്ര നൊച്ചാട് പഞ്ചായത്തിൽ ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

 യൂത്ത് ലീഗ് ജില്ലാ സമ്മേളനം, സംഘടനാ യാത്രക്ക് തുടക്കം
avatar image

NDR news

18 Aug 2026 07:45 AM

പേരാമ്പ്ര: സെപ്തംബർ 9,10,11 തിയ്യതികളിൽ കോഴിക്കോട് ബി പോക്കർ സാഹിബ്‌ നഗറിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്ത് സംഘടന യാത്രക്ക് പേരാമ്പ്രയിൽ തുടക്കമായി.യാത്രയുടെ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം നൊച്ചാട് പഞ്ചായത്തിൽ നടന്നു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.റഷീദ് വാല്യക്കോട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ശിഹാബ് കന്നാട്ടി മുഖ്യപ്രഭാഷണം നടത്തി. ജന.സെക്രട്ടറി സി.കെ ജറീഷ് സമ്മേളന പരിപാടികൾ വിശദീകരിച്ചു.

       കെ.എസ്.ടി.യു സംസ്കാരികവേദി സംസ്ഥാന കൺവീനർ വി.എം അഷറഫിനെ ചടങ്ങിൽ ആദരിച്ചു. സി.കെ ഹാഫിസ്, കെ.സി മുഹമ്മദ്, സിദ്ദീഖ് തൊണ്ടിയിൽ, ഷാനിദ് ചങ്ങരോത്ത്, ഗഫൂർ വാല്യക്കോട്, അഫ്സൽ അൽസഫ, അൻവർഷ നൊച്ചാട് എന്നിവർ സംസാരിച്ചു. 

       നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ നൊച്ചാട് സ്വാഗതവും ട്രഷറർ കെ.പി.കെ ഹാരിസ് നന്ദിയും പറഞ്ഞു.

NDR news
18 Aug 2026 07:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents