എംപി പരമേശ്വരൻ അനുസ്മരണം നടത്തി
ശാസ്ത്രജ്ഞനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായിരുന്ന എംപി പരമേശ്വരൻ അനുസ്മരണം ശാസ്ത്രസാഹിത്യ പരിഷത്ത് നടുവണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി
നടുവണ്ണൂർ: ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ ആശയപരമായും പ്രായോഗികമായും മുന്നിൽ നിന്ന് പ്രവർത്തിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ നിര പ്രവർത്തകനും ആണവ ശാസ്ത്രജ്ഞനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്ന എം.പി.പരമേശ്വരനെ കേരള ശാസത്ര സാഹിത്യ പരിഷത്ത് നടുവണ്ണൂർ യൂണിറ്റി ന്റെ അഭിമുഖ്യത്തിൽ അനുസ്മരിച്ചു.
രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന അനുസ്മരണ യോഗം പരിഷത്ത് നിർവ്വാഹക സമിതി അംഗം ടി.പി. കഞ്ഞിക്കണ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ഒ എം ബാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടി.പി. ദാമോദരൻ മാസ്റ്റർ, എൻ ആലി, ഇല്ലത്ത് അഹമ്മദ് മാസ്റ്റർ., കാസിം മാസ്റ്റർ, മലോൽ നാരായണൻ മാസ്റ്റർ, മുരളി മേലേടത്ത് എന്നിവർ സംസാരിച്ചു. പി.കെ. ചന്ദ്രൻ സ്വാഗതവും പി.കെ.ബാലൻ നന്ദിയും പറഞ്ഞു.

