headerlogo
local

ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അശ്വതി ഷിനിലേഷ് നിർവഹിച്ചു

 ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.
avatar image

NDR news

20 Aug 2026 05:28 PM

അരിക്കുളം : ഊട്ടേരി എൽ പി സ്കൂളിന് സമീപം ബിന്ദു ഊട്ടേരി കൃഷിചെയ്ത ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. സ്കൂളിന്റെ പിറക് വശം കാടുപ്പിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ചു ഇറക്കിയ കൃഷിയാണ് വിളവെടുത്തത്. കഴിഞ്ഞ വർഷങ്ങളിലും ബിന്ദു ചെണ്ടുമല്ലി കൃഷി ഇറക്കി നൂറുമേനി വിളയിച്ചിരുന്നു. വീടിന് സമീപത്തു നന്നായി പൂ കൃഷിയും ജൈവ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ മഞ്ഞൾ,വാഴ എന്നിവയും കൃഷി ചെയ്യുന്നു.അരിക്കുളം ഗ്രാമ പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച വനിതാ കർഷകയായി ബിന്ദു തിരഞ്ഞെടുക്കപ്പെട്ട് ആദരിച്ചിട്ടുണ്ട്. ബിന്ദു ഊട്ടേരി അങ്കണവാടി ഹെൽപ്പറായി ജോലി ചെയ്തു വരുന്നു. ഭർത്താവ് രാജനും മക്കളും കൃഷിയിൽ സഹായിക്കുന്നു. 

      പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്വതി ഷിനിലേഷ് ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനുഷ പി വി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ഷൈമ കെ ടി, ജസീന പി എം, കൃഷി അസിസ്റ്റന്റ് മാലതി എ, ധന്യ ( എസ് എച്ച് എം) കൃഷി വികസനസമിതി അംഗം അഷ്‌റഫ്‌ വള്ളോട്ട്, രാജൻ ടി എം ,അഗ്രി: ആർ പി. അനീഷ, സീന ടീച്ചർ ( എച്ച് എം ഊട്ടേരി എൽ പി) സി ഡി എസ് ചെയർ പേഴ്സൺ വിജില, ആതിര ടീച്ചർ, വാർഡ് വികസന സമിതി കൺവീനർ രാജീവൻ ഊട്ടേരി എന്നിവർ വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.

NDR news
20 Aug 2026 05:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents