headerlogo
local

വാമന ദേവൻ പുനരവതരിക്കണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: ശ്രീ രൂപേഷ്

വ്യാസവിദ്യാപീഠം വട്ടോളിയിലെ ഓണാഘോഷ പരിപാടികൾ വിദ്യാലയ ക്ഷേമ സമിതി പ്രസിഡന്റ് ശ്രീ രൂപേഷ് ഉദ്ഘാടനം ചെയ്തതു.

 വാമന ദേവൻ പുനരവതരിക്കണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: ശ്രീ രൂപേഷ്
avatar image

NDR news

20 Aug 2026 09:12 PM

ബാലുശ്ശേരി: വ്യാസ വിദ്യാപീഠം വട്ടോളിയിലെ ഓണാഘോഷ പരിപാടികൾ വിദ്യാലയ ക്ഷേമ സമിതി പ്രസിഡൻ്റ് ശ്രീ രൂപേഷ് ഉദ്ഘാടനം ചെയ്തു. മഹാബലിയുടെ അഹങ്കാരം ശമിപ്പിച്ചതു പോലെ ഈ കാലഘട്ടത്തിൽ പല കാര്യങ്ങളിലും അഹങ്കരിക്കുന്നവരുടെ അഹങ്കാരം ശമിപ്പിക്കാൻ വാമനദേവൻ പുനരവതരിക്കേണ്ടിയിരിക്കുന്നു എന്ന് ഉദ്ഘാടന ഭാഷണത്തിൽ ശ്രീ രൂപേഷ് സൂചിപ്പിക്കുകയുണ്ടായി.

     വിദ്യാനികേതൻ ജില്ലാ അക്കാദമിക് പ്രമുഖ് ശ്രീ പി കെ പ്രമോദ് കുമാർ ഓണക്കഥാ പ്രവചനം നടത്തി .ഗുജറാത്തിലെ ഭൃഗുകച്ചത്തിൽ യാഗം നടത്തിയിരുന്ന    മഹാബലിയുടെ അഹങ്കാരം ഇല്ലാതാക്കാൻ മഹാവിഷ്ണു വാമനാവതാരം എടുത്ത് ,മഹാബലിയുടെ അഹങ്കാരം ശമിപ്പിച്ച് സ്വർഗ്ഗത്തേക്കാൾ സുന്ദരമായ സുതലത്തിലേക്ക് അനുഗ്രഹിച്ച് അയച്ച ഭാഗവതത്തിലെ യഥാർത്ഥ കഥയും ഇന്ന് പ്രചാരത്തിലുള്ള ഐതിഹ്യവും തമ്മിൽ വ്യത്യാസമുണ്ട്. കേരളത്തിൽ മഹാബലിപുരത്ത് (മാവേലിക്കര) രാജാവായിരുന്ന മഹാബലിയെ വാമന ദേവനുമായി ബന്ധിപ്പിച്ചുള്ള കഥയാണ് ഇവിടെ പ്രചാരത്തിലുള്ളത്. വാമനദേവൻ്റെ ജന്മനക്ഷത്രമായ തിരുവോണത്തിൽ ,ഭഗവാനെ സ്വീകരിക്കാനാണ് നാം പൂക്കളമൊരുക്കുന്നതെന്നും വാമന ജയന്തിയാണ് ഓണം എന്ന പേരിൽ നാം ആഘോഷിക്കുന്നതെന്നും ശ്രീ പ്രമോദ്കുമാർ ചരിത്ര വസ്തുക്കൾ അനാവരണം ചെയ്തു കൊണ്ട് വിശദമാക്കുകയുണ്ടായി.

    സാമൂഹ്യ സമരസത ഉയർത്തിക്കാട്ടി ആഘോഷിച്ച ഓണാഘോഷ ചടങ്ങിൽ വെച്ച് ശ്രീമതി സുമതി അമ്മ കരണ്ടോട്, ശ്രീമതി പാറു അമ്മ കരണ്ടോട് ,ശ്രീമതി ലീല അമ്മ കൂവ്വക്കുന്ന് എന്നിവരെ ഓണപ്പുടവ നൽകി ആദരിക്കുകയുണ്ടായി. മാതൃഭാരതി പ്രവർത്തകരായ ശ്രീമതി ഹൃദ്യ ,ശ്രീമതി സജിന ,ശ്രീമതി പ്രിൻസി ,ശ്രീമതി മഞ്ജു എന്നിവരാണ് ഓണപ്പുടവ സമ്മാനിച്ചത് .

     മാതൃഭാരതി പ്രസിഡൻ്റ് ശ്രീമതി ലിബിഷയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മാതൃഭാരതി സെക്രട്ടറി ശ്രീമതി ലസിന ,ക്ഷേമസമിതി അംഗം ശ്രീ ബൈജു ,വിദ്യാലയ സമിതി വൈസ് പ്രസിഡൻ്റ് ശ്രീ പറമ്പത്ത് കുമാരൻ ,മുൻ മാതൃഭാരതി പ്രസിഡൻ്റ് ശ്രീമതി ഷോഭിത എന്നിവർ ആശംസാ പ്രസംഗം നടത്തി. വിദ്യാലയ സമിതി സെക്രട്ടറി ശ്രീ കെ മുകുന്ദൻ സ്വാഗതം ആശംസിക്കുകയും ആഘോഷ പ്രമുഖ് ശ്രീമതി സജിന കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. 

     അമ്മമാരുടെയും വിദ്യാലയത്തിലെ ചേച്ചിമാരുടെയും കുട്ടികളുടെയും തിരുവാതിരക്കളി ,നൃത്തനൃത്തങ്ങൾ ,ഓണപ്പാട്ടുകൾ എന്നിവ അരങ്ങേറി. തുടർന്ന് രക്ഷിതാക്കൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്നതുൾപ്പെടെ വിഭവസമൃദ്ധമായ ഓണസദ്യ നൽകുകയുണ്ടായി. തുടർന്ന് സാക്ക് റെയ്സ് ഉൾപ്പെടെ വിവിധ കായിക മത്സരങ്ങളും അരങ്ങേറി . മത്സര വിജയികൾക്ക് യഥാസമയം സമ്മാനങ്ങൾ നൽകുകയും ചെയ്തു .

     മുഴുവൻ രക്ഷിതാക്കളും കുട്ടികളും പരിസരവാസികളും വിദ്യാലയ പ്രവർത്തകരും പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ രക്ഷിതാക്കളും, സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുമടക്കം നിരവധി പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു . കാലത്ത് 7 മണിക്ക് മാതൃഭാരതിയുടെ നേതൃത്വത്തിൽ മെഗാ പൂക്കളം ഒരുക്കിക്കൊണ്ട് ആരംഭിച്ച ഓണാഘോഷ പരിപാടികൾ വൈകീട്ട് 4.30 വരെ നീണ്ടുനിന്നു.

NDR news
20 Aug 2026 09:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents