ഗുഡ്സ് വാഹനം സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ യാത്രികൻ മരിച്ചു
ഇന്നലെ രാത്രി എരവട്ടൂർ കൈവേലി സ്റ്റോപ്പിന് സമീപമാണ് അപകടം സംഭവിച്ചത്. ഗുഡ്സ് വാഹനം അപകട ശേഷം നിർത്താതെ പോയി.
പേരാമ്പ്ര: എരവട്ടൂർ കൈവേലി സ്റ്റോപ്പിന് സമീപം ഇന്നലെ രാത്രി 9:45-ഓടെയായിരുന്നു അപകടം. മകളെയുമൊത്ത് രാഘവൻ സ്കൂട്ടറിൽ (KL 56 E 3960) യാത്ര ചെയ്യുന്നതിനിടെ പിന്നിൽ നിന്നുവന്ന ഗുഡ്സ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം ആ വാഹനം നിർത്താതെ പോയി.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു ചുവന്ന ഗുഡ്സ് വാഹനമാണ് ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആവള സ്വദേശിയാണ് വാഹനം ഓടിച്ചതെന്ന സംശയവുമുണ്ട്.
ഗുരുതരമായി പരിക്കേറ്റ രാഘവനെ ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മകളെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചു. സംഭവസ്ഥലത്തെത്തിയ പേരാമ്പ്ര പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നിർത്താതെ പോയ വാഹനത്തിനായുള്ള തിരച്ചിൽ നടത്തുന്നുണ്ട്.

