കൂരാച്ചുണ്ടിൽ കുടുംബശ്രീയുടെ ഓണം വിപണനമേള
ഓണം വിപണനമേള കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്ത് കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് തുടക്കമായി. ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്റ് തോമസ് പാരീഷ് ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ കേരളീയ വേഷമണിഞ്ഞ മുന്നൂറോളം കുടുംബശ്രീ അംഗങ്ങൾ അണിനിരന്നു. വനിതകളുടെ ശിങ്കാരിമേളം ഘോഷയാത്രക്ക് കൊഴുപ്പേകി.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, മെമ്പർ ആൻസമ്മ എൻ.ജെ. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനിൽകുമാർ കെ. പി., സി.ഡി.എസ്. മെമ്പർ ഉഷ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ്. മെമ്പർമാരായ അനിത ജോൺസൺ സ്വാഗതവും ഗീത ചന്ദ്രൻ നന്ദിയും പറഞ്ഞു.
കുടുംബശ്രീയുടെ 50 സ്റ്റാളുകളും കാർഷിക ഗ്രൂപ്പുകളുടെ 50 സ്റ്റാളുകളും വിപണന മേളയിലുണ്ട്. പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന മേള ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെയാണ്.

