അരിക്കുളത്ത് സംസ്കാര സാഹിതി ഓണാരവം
ഓണാഘോഷത്തോടനുബന്ധിച്ച് സംസ്കാര സാഹിതി അരിക്കുളം മണ്ഡലം സംഘടിപ്പിച്ച "ഓണാരവം 2026 " ജില്ലാ ചെയർമാൻ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു.
അരിക്കുളം: ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ക്കാര സാഹിതി അരിക്കുളം മണ്ഡലം കമ്മിറ്റി വിവിധ കലാകായിക പരിപാടികളോടെ 'ഓണാരവം 2026' സംഘടിപ്പിച്ചു.
സംസ്കാര സാഹിതി ജില്ലാ ചെയർമാൻ കാവിൽ പി മാധവൻ ഉദ്ഘാടനം നിർവ്വഹിച്ചു. കലയിലൂടെയും സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും നാടിനെ നവീകരിച്ചെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അരിക്കുളം മണ്ഡലം ചെയർമാൻ ഇ പി രതീഷ് അടിയോടി അധ്യക്ഷനായിരുന്നു. പ്രശസ്ത സിനിമാ പിന്നണി ഗായിക ഷീബ പുരുഷോത്തമൻ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത എളമ്പിലാട്ട്, സി രാമചന്ദ്രൻ മാസ്റ്റർ, പി കുട്ടികൃഷ്ണൻ നായർ, വാർഡ് മെമ്പർമാരായ അരവിന്ദൻ മേലമ്പത്ത്, കെ എം നാരായണി, അനിൽകുമാർ, അരിക്കുളം,അനസ് കാരായാട് സാജിദ് അഹമ്മദ് , സനൽ അരിക്കുളം എന്നിവർ സംസാരിച്ചു.

