പുത്തഞ്ചേരി ഗവ. എൽ പി സ്കൂളിൽ ഓണാഘോഷം നടത്തി.
പുത്തഞ്ചേരി ഗവ. എൽ പി സ്കൂളിൽ നടന്ന ഓണാഘോഷം മിസ് ഇന്ത്യാ ഗ്ലാം വേൾഡ് വിജയിയും മോഡലുമായ പൗർണമി മുരളി ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി : പുത്തഞ്ചേരി ഗവ. എല്‍ പി സ്‌കൂളിലെ ഓണാഘോഷം മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് വിജയിയും പ്രശസ്ത മോഡലുമായ പൗര്‍ണമി മുരളി ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപകന്‍ ഗണേശ് കക്കഞ്ചരി ആധ്യക്ഷം വഹിച്ചു. വിവിധ മത്സര വിജയികള്‍ക്ക് പിടി എ പ്രസി നിധീഷ് കൂട്ടാക്കൂല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.സ്മിജ പി. ആര്‍., സിനി പനാട്ട്, ശ്രുതി എം , ശ്രീനു കെ. എം ,സായന്തന എസ് , ധനിഷ കെ , റിന്‍സിയ ,ഷംന അന്‍സിത്ത്, രേഖ ടി. എന്‍,നിഖിത പി.കെ എന്നിവര്‍ സംസാരിച്ചു. സ്‌നേഹപ്പൂക്കളം, കുട്ടികളും രക്ഷിതാക്കളും ഒരുക്കിയ കലാപരിപാടികള്‍, വിനോദ മത്സരങ്ങള്‍, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിനു മിഴിവേകി

