നടുവണ്ണൂരകം പ്രവാസി കൂട്ടായ്മ ഓണക്കിറ്റ് വിതരണം ചെയ്തു
നടുവണ്ണൂരകം പ്രവാസി കൂട്ടായ്മ നടുവണ്ണൂർ പാലിയേറ്റിവ് സൊസൈറ്റിക്ക് നല്കുന്ന ഓണക്കിറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഏറ്റുവാങ്ങി.
നടുവണ്ണൂർ: നടുവണ്ണൂർ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ പരിചരണത്തിലുള്ള കിടപ്പ് രോഗികൾക്ക് കൈത്താങ്ങായി നടുവണ്ണൂരകം പ്രവാസി കൂട്ടായിമ. ഓണത്തോടനുബന്ധിച്ച് പ്രവാസി കൂട്ടായ്മ കിടപ്പ് രോഗികൾക്ക് നല്കുന്ന ഓണകിറ്റ് പാലിയേറ്റിവ് സൊസൈറ്റിക്കുവേണ്ടി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഏറ്റുവാങ്ങി.
പാലിയേറ്റിവ് സൊസൈറ്റി വൈസ് പ്രസിഡന്റ് ബാബു എംകെ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടുവണ്ണൂരകം പ്രവാസി കൂട്ടായ്മ പ്രവർത്തകരായ കെ കെ മൊയ്തീൻ കോയ, അസീസ് ഒതയോത്ത്, ഉമ്മർകോയ, അബ്ദുൾ കരീം ഇകെ, പി കെ നാരായണൻ, മണോളി ഇബ്രാഹിം, പി നാരായണൻ നായർ, എൻ ആലി, ടി സി സുരേന്ദ്രൻ, പി രാമചന്ദ്രൻ മാധവൻ എൻ കെ എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് സൊസൈറ്റി സെക്രട്ടറി സി എം നാരായണൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.

