headerlogo
local

താമരശ്ശേരി ചുരം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

കനത്ത ഗതാഗത തിരക്കിനിടയിലാണ് രാവിലെ മരം വീണ് അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.

 താമരശ്ശേരി ചുരം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
avatar image

NDR news

23 Aug 2026 07:18 PM

താമരശ്ശേരി :ചുരത്തിൽ ഇന്നലെ മുതൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ തകരപ്പാടിക്ക് മുകളിലായി മരം റോഡിലേക്ക് കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

      ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സജീവമായി ചുരത്തിലുണ്ടായതിനാൽ അരമണിക്കൂർ പരിശ്രമത്തിലൂടെ മരം മുറിച്ച് മാറ്റി ഗതാഗതം സുഗമമാക്കി. രാവിലെ 10.30 ന് മരം വീണുവെങ്കിലും വാഹനങ്ങൾക്ക് അപകടങ്ങളൊന്നും പറ്റി യിട്ടില്ല.ഓണം അവധിയും ഞായറാഴ്ച്ചയും ആയതിനാൽ ടൂറിസ്റ്റുകളുടെ അതിപ്രസരമാണ് വലിയ തോതിൽ ഗതാഗത കുരുക്കിന് കാരണമാവുന്നത്. 6,7,8 വളവുകളിൽ റോഡ് വർക്കിൻ്റെ ഭാഗമായി കുഴികൾ രൂപപ്പെട്ടതിനാൽ ഇവിടങ്ങളിൽ പതുക്കെ മാത്രമേ വാഹനങ്ങൾക്ക് കടന്നുപോവാൻ സാധിക്കൂ.

NDR news
23 Aug 2026 07:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents