headerlogo
local

ലഹരിവിരുദ്ധ തുഫാൻ സന്ദേശവുമായി സൈക്കിൾ യാത്ര

അധ്യാപകനായ അഭിലാഷ് പുത്തഞ്ചേരിയുടെ ലഹരി വിരുദ്ധ തുഫാൻ സൈക്കിൾ യാത്ര ബാലുശ്ശേരി എംഎൽഎ വിടി സൂരജ് ഫ്ലാഗ് ഓഫ് ചെയ്തു

 ലഹരിവിരുദ്ധ തുഫാൻ സന്ദേശവുമായി സൈക്കിൾ യാത്ര
avatar image

NDR news

24 Aug 2026 08:37 AM

ഉള്ളിയേരി : അധ്യാപകനും സൈക്കിൾ സഞ്ചാരിയുമായ അഭിലാഷ് പുത്തഞ്ചേരിയുടെ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ യാത്രയ്ക്ക് പുത്തഞ്ചേരിയിൽ തുടക്കമായി . നാടിൻ്റെ സമാധാനവും, യുവതലമുറയുടെ ഭാവിയും തകർക്കുന്ന ലഹരി എന്ന മാരക വിപത്തിനെ തുടച്ചു നീക്കാനായി

     കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് എന്ന പദ്ധതിയെ പിന്തുണച്ചു കൊണ്ടാണ് സൈക്കിൾ സഞ്ചാരം. കോഴിക്കോട് ,മലപ്പുറം, തൃശൂർ, എറണാകുളം ,ആലപ്പുഴ ,കൊല്ലം എന്നീ ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്ത് സമാപിക്കും. ദുബായ് ആസ്ഥാനമായ സൂപ്പർമാർക്കറ്റ് ശൃംഖലയായ ബ്ലൂമാർട്ട് ഗ്രൂപ്പിൻ്റെ സ്പോൺസർഷിപ്പിലാണ് യാത്ര.

      ബാലുശ്ശേരി എം.എൽ.എ വി . ടി സൂരജ് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു .ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ വത്സൻ എടക്കാത്തിൽ സ്വാഗതം പറഞ്ഞു. 

        ബ്ലൂമാർട്ട് സി ഇ . ഒ . എൻ വി .അഷ്റഫ് , സുരേന്ദ്രൻ പുത്തഞ്ചേരി, ബ്ലോക്ക് മെമ്പർ സി അജിത , ശ്രീധരൻ ചാലൂർ , രാജൻ കേളോത്ത് ,ബാബു മണ്ണപ്പറമ്പത്ത് ,സജീവൻ പി കെ, ഷൈജു കാരയാട്ട്, രജീഷ് കനിയാനി എന്നിവർ പ്രസംഗിച്ചു. 

      തിരൂർ കൽപകഞ്ചേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര അദ്ധ്യാപകനാണ്. ശ്രീലങ്കയിലേക്ക് സൈക്കിൾ യാത്ര നടത്തി ശ്രദ്ധേയനുമാണ് അഭിലാഷ് പുത്തഞ്ചേരി

NDR news
24 Aug 2026 08:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents