headerlogo
local

മെഡിസെപ്പ് പദ്ധതിയിൽ കാതലായ പരിഷ്കാരങ്ങൾ വരുത്തണം: കെ എസ് എസ് പി എ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടൂർ മണ്ഡലം വാർഷിക സമ്മേളനം വി ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു

 മെഡിസെപ്പ് പദ്ധതിയിൽ കാതലായ പരിഷ്കാരങ്ങൾ വരുത്തണം: കെ എസ് എസ് പി എ
avatar image

NDR news

25 Aug 2026 09:08 PM

കൂട്ടാലിട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടൂർ മണ്ഡലം വാർഷിക സമ്മേളനം കൂട്ടാലിട ഉമ്മൻ‌ചാണ്ടി ഭവനിൽ വെച്ച് നടന്നു. 

          പ്രസിഡണ്ട് പി. ദിവാകരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ശ്രീ. വി. ടി. സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു. 

       ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ കാതലായ മാറ്റങ്ങൾ വരുത്തി പരിഷ്കരിക്കണമെന്നും അംഗങ്ങൾക്ക് ഓപ്ഷൻ അനുവദിക്കണമെന്നും സമ്മേളനം ഒരു പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം കെ. സി. ഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി.

        വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും മുതിർന്ന കെ എസ് എസ് പി എ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ പുതിയ  അംഗങ്ങളെ വരവേൽക്കുകയും  ചെയ്തു.            

       കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. സുജാത ടീച്ചർ ഉപഹാരങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് അംഗം വി. മമ്മുക്കുട്ടി, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ മാസ്റ്റർ പാലയാട്ട്,സംസ്‌ഥാന കൗൺസിൽ അംഗം വി. സി. ശിവദാസൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം സി. കുഞ്ഞികൃഷ്ണൻ നായർ, നിയോജകമണ്ഡലം പ്രസിഡണ്ട് പി. സുനിൽകുമാർ, പി. മുരളീധരൻ നമ്പൂതിരിമാസ്റ്റർ, ടി. കെ. ചന്ദ്രൻ, ഉണ്ണി നായർ അച്ച്യുത് വിഹാർ, എം. രാജൻമാസ്റ്റർ, പി. കെ. ഹരിദാസൻമാസ്റ്റർ, വി. പി. ഗോവിന്ദൻകുട്ടി മാസ്റ്റർ, സി. ശോഭന ടീച്ചർ, മോഹനൻമാസ്റ്റർ പെരേച്ചി, സുരേഷ് മാസ്റ്റർ പാർവ്വതീപുരം, പി. ത്രിഗുണൻ മാസ്റ്റർ എന്നിവർ സമ്മേളനത്തിൽ ആശംസ പ്രസംഗം നടത്തി

NDR news
25 Aug 2026 09:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents