എലങ്കൽ മദ്രസ്സത്തുൽ ഇസ്ലാഹ് സാഹിത്യസമാജം സംഘടിപ്പിച്ചു .
എലങ്കൽ മദ്രസ്സത്തുൽ ഇസ്ലാഹ് സാഹിത്യസമാജം ഉദ്ഘാടനം റഹ്മാൻ എലങ്കൽ നിർവ്വഹിച്ചു.
നടുവണ്ണൂർ: എലങ്കമൽ മദ്റസത്തുൽ ഇസ്വ് ലാഹ് സാഹിത്യ സമാജം മാധ്യമം ജേർണലിസ്റ്റ് റഹ്മാൻ എലങ്കമൽ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് വി.കെ.റാശിദ്മാസ്റ്റർ അധ്യക്ഷത വഹിച്ചു ,എം. പി. ടി.എ പ്രസിഡണ്ട് ടി നാസില ,കെ.മുഹമ്മദശ്റഫ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ P.M അബ്ദുൽ ഹമിദ് സ്വാഗതം പറഞ്ഞു .ഗസ്സ ആസാദ് ഖിറാഅത്ത് നടത്തി. കെ.യം.ഇ.ബി പ്രൈമറി,സെക്കൻഡറി പരീക്ഷകളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.സ്വാതന്ത്രദിന ക്വിസ്സ്,വെളിച്ചമാണ് തിരുദൂതർ എന്നീ ക്വിസ്സ് മൽസര വിജയികൾക്ക് സാജിദ ശരീഫ്, ടി എം വഹീദ, നൗഷത്ത് ടി.എം,ലബീബ എഫ്എം,നഫീസ , റഹീന കെ.കെ എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

