നക്ഷത്ര ഗാർഹിക കൂട്ടായ്മ ഓണാഘോഷം നടത്തി
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പ്രവർത്തിക്കുന്ന നക്ഷത്ര ഗാർഹിക കൂട്ടായ്മയുടെ ഓണാഘോഷം സാമൂഹ്യ പ്രവർത്തക എൻ കെ മാധവി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: -നടുവണ്ണൂരിലെ നക്ഷത്ര ഗാർഹിക കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. മുതിർന്ന സാമൂഹ്യ പ്രവർത്തക എൻ.കെ.മാധവി ഉദ്ഘാടനം ചെയ്തു. സി. അനിൽ കുമാർ അധ്യക്ഷം വഹിച്ചു. ഓണ സദ്യ , ഓണക്കളികൾ, കമ്പവലി , കലാപരിപാടികൾ എന്നിവ നടത്തി. ജി.കെ.സുര, പ്രബാസ് ചേണ്യാം കണ്ടി .മനോജ് ഏ.കെ.ഗിരീഷ് ദേവരാഗം, രാമചന്ദ്രൻ പരപ്പിൽ .പ്രസാദ് വി.പി. ബഷീർ കെ.പി..രാജൻ പി.പി പ്രസംഗിച്ചു.
മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നല്കി. നക്ഷത്ര ഗാർഹിക കൂട്ടായ്മയിലെ എല്ലാ അംഗങ്ങൾക്കും തിരുവോണ കിറ്റ് വിതരണം നടത്തി.

