headerlogo
local

വനിത - വയോജന പുസ്തകവിതരണ പദ്ധതിക്ക് തുടക്കമായി

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനിത - വയോജന പുസ്തകവിതരണ പദ്ധതി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 വനിത - വയോജന പുസ്തകവിതരണ പദ്ധതിക്ക് തുടക്കമായി
avatar image

NDR news

29 Aug 2026 10:27 PM

നടുവണ്ണൂർ: ലൈബ്രറി കൗൺസിലിൻ്റെ ആദിമുഖ്യത്തിലുള്ള വനിത - വയോജന പുസ്തക വിതരണ പദ്ധതിക്ക് തുടക്കമായി. . നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം

       താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ പി. വേണുമാസ്റ്റർ നിർവഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്രീ. പ്രകാശ് വർമ്മ വനിത - വയോജന പുസ്തക വിതരണ പദ്ധതി വിശദീകരിച്ചു.

      സി സത്യപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് കൗൺസിൽ പ്രസിഡൻ്റ് എൻ ആലി, ലിജി തേച്ചേരി, രാഘവൻ കുറുങ്ങോട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ശ്രീ എം.എൻ ദാമോദരൻ സ്വാഗതവും ബാബു ടി.സി നന്ദിയും പറഞ്ഞു

NDR news
29 Aug 2026 10:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents