സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
ന്യൂമോണിയ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിട പറഞ്ഞത്.
വാളാഞ്ചേരി: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും യൂട്യൂബറുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയിൽ സ്വാലിഹ് നേരിട്ട് ആണ് എത്തിയത്. ഉച്ചയോടെ കൂടി അസുഖം കൂടിയതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു സ്വാലിഹ്. വലിയ സൗഹൃദ വലയത്തിനും ഉടമയായിരുന്നു.

