കെ.എസ് .ആർ.ടി .സിയിൽ പുരുഷ വയോജങ്ങൾക്ക് സൗജന്യ യാത്ര അനുവദിക്കണം, സീനിയർ സിറ്റീസൺ ഫോറം
അജയൻ മൂലാട് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ:കെ.എസ് .ആർ.ടി .സിയിൽ പുരുഷ വയോജങ്ങൾക്ക് സൗജന്യ യാത്ര അനുവദിക്കണം, സീനിയർ സിറ്റീസൺ ഫോറം . 60 വയസ് കഴിഞ്ഞ പുരുഷന്മാർക്ക് കെ.എസ് .ആർ.ടി.സി ബസ്സിൽ സൗജന്യ യാത്ര അനുവദിക്കണമെന്നും.70 വയസ് കഴിഞ്ഞവർക്കുള്ള ദേശീയ ഇൻഷൂറൻസ് പദ്ധതി കേരളത്തിലും നടപ്പിലാക്കണമെന്നും.
നടുവണ്ണൂർ സീനിയർ സിറ്റിസൺ ഫോറം പഞ്ചായത്ത് കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
നിർത്തി വെച്ച റെയിൽവെ കൺസഷൻ പുന:സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണ മെന്നും യോഗം വിലയിരുത്തി.
അജയൻ മൂലാട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൊടോളി ശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ഇ. അച്ചുതൻ നായർ ലാൽസ്, മലോൽപി നാരായണൻ നായർ, രാമചന്ദ്രൻ സികെ പുതുക്കോട്ട്, സി.അമ്മത് കുട്ടിമാസ്റ്റർ, മജീദ് മാക്കാരി, രാജഗോപാലൻ മനത്താനത്ത്, അമ്മത് കുട്ടി കരുവണ്ണൂർ എന്നിവർ സംസാരിച്ചു.

